തിരുവനന്തപുരം: കേരള സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമ്മല സിതാരാമൻ. മോശം ഭരണം മൂലം സാമ്പത്തികമായി പിരിമുറുക്കമുള്ള ഇന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളമെന്ന് നിർമ്മല സീതാരാമൻ വിമർശിച്ചു. ഇത് കേരളത്തിലെ ജനങ്ങളുടെ തെറ്റല്ല, കേരളത്തിലെ ദരിദ്ര സർക്കാരാണ് ഇതിന് കാരണമെന്നും കേന്ദ്ര മന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് നടന്ന എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
കടമെടുപ്പിലും കേരളത്തിനെതിരെ രൂക്ഷമായ വിമർശനം ധനമന്ത്രി ഉന്നയിച്ചു. കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റ് പരാജയമാണെന്നും കടമെടുക്കാൻ പരിധിയുണ്ടെന്നും നിര്‍മ്മല സീതാരാമൻ കുറ്റപ്പെടുത്തി. തുടര്‍ച്ചയായി കേരളത്തിന്‍റെ സാമ്പത്തിക മാനേജ്മെന്‍റ് പരാജയമാണ്, 2016 മുതൽ ഇതാണ് സ്ഥിതി, കടം എടുക്കാൻ പരിധിയുണ്ട്, പക്ഷെ അതും കടന്നാണ് കേരളത്തിന്‍റെ കടമെടുപ്പ്, ബജറ്റിന് പുറത്ത് വൻതോതിൽ കേരളം കടമെടുക്കുന്നു, തിരിച്ചടക്കാൻ പൈസ ഇല്ല, ട്രഷറി പണം ഉപയോഗിച്ചാണ് തിരിച്ചടക്കുന്നതെന്നും നിര്‍മ്മല സീതാരാമൻ.
42285 കോടി രൂപയാണ് കഴിഞ്ഞ 6 വർഷത്തിനിടെ സംസ്ഥാനം കടമെടുത്തത്. ഈ പണം ഒരു പരിധിവരെ കേരളത്തിന് തിരിച്ചടയ്ക്കാൻ സാധിച്ചിട്ടില്ല. അപ്പോൾ സംസ്ഥാനം എങ്ങനെ തിരിച്ചടക്കും? സർക്കാർ ട്രഷറി വഴി. വരുമാനമില്ലാത്ത ഒരാൾ, അവർ പണം കടം വാങ്ങുന്നു, എന്നിട്ട് അത് തിരിച്ചടയ്ക്കാൻ കേരളത്തിലെ ജനങ്ങളുടെ പണം ഉപയോഗിക്കുന്നു. 2024 ഫെബ്രുവരി വരെ കേരളത്തിന് 1,55,644 കോടി നൽകിയെന്നും ധനമന്ത്രി പറഞ്ഞു.
Discussion about this post