The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech
No Result
View All Result
The NewzOn
No Result
View All Result
  • Home
  • Business
  • Kerala
  • Sports
  • India
  • Life
  • World
Home Kerala

‘ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ പറഞ്ഞു’; യുവാവ് കാര്‍ ലോറിയിലേക്ക് ഇടിച്ചുകയറ്റി, പത്തനംതിട്ടയിലെ അപകടം ആത്മഹത്യയെന്ന് സൂചന

JYOTHISREE KOTTIVATTAM by JYOTHISREE KOTTIVATTAM
Mar 29, 2024, 11:20 am IST
in Kerala
FacebookWhatsAppTwitterTelegram

പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം, നൂറനാട് സ്വദേശി അനുജ എന്നിവര്‍ മരിച്ചിരുന്നു. അനുജയും ഹാഷിമും അടുത്ത സുഹൃത്തുക്കളായിരുന്നു എന്നാണ് വിവരം. ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചിരുന്നതായും ഇതിന്റെ ഭാഗമായി കാര്‍ ലോറിയിലേക്ക് ഇടിച്ചു കയറ്റിയത് ആണെന്നുമാണ് ലഭിക്കുന്ന വിവരം.

വ്യാഴാഴ്ച രാത്രി പത്തരയോടെ അടൂരില്‍നിന്ന് പത്തനാപുരത്തേക്കുള്ള വഴിയിലാണ് അപകടം നടന്നത്. ഹാഷിമും അനുജയും തമ്മിലുള്ള സൗഹൃദം ബന്ധുക്കള്‍ അറിയുകയും അത് പിന്നീട് കുടുംബ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ഇതാണ് കാരണമെന്നാണ് വിവരം. അനുജയും ഹാഷിമും സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് വരികയായിരുന്ന ലോറിയിലേക്ക് അമിതവേഗത്തില്‍ ഇടിച്ചു കയറ്റുകയായിരുന്നു. കാര്‍ ഓടിച്ചിരുന്നത് ഹാഷിം ആയിരുന്നു. മുന്‍ സീറ്റില്‍ ഇരുന്നിരുന്ന അനുജ, ഇടിയുടെ ആഘാതത്തില്‍ പിന്‍സീറ്റിലേക്ക് തെറിച്ചുവീണു.

അപകടത്തില്‍ പരിക്കേറ്റ അനുജയെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മറ്റ് അധ്യാപകരും ആശുപത്രിയില്‍ എത്തിയിരുന്നതായി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളിയായ നിസാം റാവുത്തര്‍ പറഞ്ഞു. അവരില്‍ ഒരാള്‍ അനുജയെ വിളിച്ചിരുന്നതായും. അപ്പോള്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് അനുജ അവരോട് പറഞ്ഞതായും നിസാം കൂട്ടിച്ചേര്‍ത്തു. ഇതോടെയാണ് ആത്മഹത്യയാണിതെന്നത് എന്ന നിഗമനത്തിലേക്ക് നയിച്ചത്.

അധ്യാപകസംഘത്തോടൊപ്പം തിരുവനന്തപുരത്തുനിന്ന് വിനോദയാത്ര കഴിഞ്ഞുവന്ന അനുജയെ വാഹനം തടഞ്ഞ് ഹാഷിം കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇത് ആരാണ് എന്ന് സഹഅധ്യാപകര്‍ ചോദിച്ചപ്പോള്‍ കൊച്ചച്ചന്റെ മകന്‍ ആണെന്നായിരുന്നു അനുജയുടെ മറുപടി. വീട്ടിലേക്ക് എത്തിക്കോളാം എന്നും പറഞ്ഞു. തുടര്‍ന്ന് സഹഅധ്യാപകര്‍ അനുജയുടെ ഭര്‍ത്താവിനേയും അച്ഛനേയും വിവരം അറിയിച്ചു. അടുത്ത പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിക്കാനും തങ്ങള്‍ സ്‌റ്റേഷനിലേക്ക് എത്താമെന്നും പറഞ്ഞു. തുടര്‍ന്ന് ഇവര്‍ നൂറനാട് പോലീസ് സ്‌റ്റേഷന്‍ വഴി അടൂര്‍ സ്‌റ്റേഷനിലേക്ക് വിവരം കൈമാറുകയായിരുന്നു. ആ സമയത്താണ് അപകടവിവരം അറിയുന്നത്.

Tags: #Car Accident#suicideFEATUREDMAINPathanamthitta
ShareSendTweetShare

Related News

Mastercard in Online Online Casinos: A Hassle-free and Safe And Secure Settlement Approach

Why Online Slots Is Good For You

Free Casino Slot Games For Fun

House Web Page Best Philippines Online Casino On The Internet

Find the best Online Casino

Discussion about this post

Latest News

Discover Typically The Happiness Of Modern Slot Machines At Tadhana Tadhana Ph;tadhana Sign-up;Ph

Tadhana Slots Ph;tadhana Slots Application;,On-line Online Casino

Web Site Officiel De Paris Sportifs Et Online Casino Et Connexion

Get Aviator Predictor Apk For Android, Free Of Charge Most Recent Variation

20bet Bonus Wyjąwszy Depozytu Najistotniejsze Bonusy Kasyna

Dwadzieścia Bet Nasze Państwo ️ Oficjalna Witryna Www

Ta Witryna Www Online Jest Niedostępna W Twoim Kraju

Chicken Betting Online Game: Two Very Hot Visits + Twelve Internet Casinos In Purchase To Enjoy At

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Service

© The NewzOn.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • World
  • Sports
  • Entertainment
  • Business
  • More
    • Culture
    • Life
    • Tech

© The NewzOn.
Tech-enabled by Ananthapuri Technologies