തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് അരലക്ഷം കടന്ന് സ്വര്‍ണവില. സംസ്ഥാനത്ത് പവന് 50,400 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയിലെത്തി. 1040 രൂപയാണ് പവന് കൂടിയത്. രാജ്യാന്തര മാർക്കറ്റിൽ ഒരൗൺസ് സ്വർണത്തിന് 2236 ഡോളറാണ് നിലവിലെ വില. കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നതിനാൽ സ്വർണവില ഇനിയും ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
രാജ്യാന്തര വിപണിയിലെ വിലവർധനവാണ് കേരളത്തിലും വില കൂടാൻ കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ പേര് എത്തുന്നതാണ് വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികം വര്‍ധിച്ച് 21ന് 49,440 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് ഇട്ടതാണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന വില.
Discussion about this post