പാട്‌ന: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ ഇന്ത്യാ മുന്നണിയുടെ മഹാസഖ്യത്തില്‍ സീറ്റിൽ ധാരണയായി. ആര്‍ജെഡി സംസ്ഥാനത്ത് 26 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് ഒമ്പതു സീറ്റുകളിൽ നിന്നും ജനവിധി തേടും. സിപിഐ-എംഎല്‍ മൂന്നു സീറ്റുകളിലും സിപിഐയും സിപിഎമ്മും ഓരോ സീറ്റുകളിലും മത്സരിക്കുമെന്നാണ ധാരണ. ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതു നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് സീറ്റു ധാരണയായ വിവരം അറിയിച്ചത്.
ഗയ, നവാഡ, ജഹാനാബാദ്, ഔറംഗബാദ്, ബുക്‌സര്‍, പാടലീപുത്ര, മുംഗര്‍, ജാമുയി, ബാഹ്ക, വാല്‍മീകി നഗര്‍, പൂര്‍വി ചമ്പാരണ്‍, ഷെയോഹര്‍, സീതാമാര്‍ഹി, വൈശാലി, സരണ്‍, സിവാന്‍, ഗോപാല്‍ഗഞ്ജ്, ഉജിയാര്‍പൂര്‍, ദര്‍ഭംഗ, മധുബനി, ജാന്‍ഝാന്‍പൂര്‍, സുപോള്‍, മധേപുര, പുരുനിയ, അരാരിയ, ഹാസിപൂര്‍ എന്നിവയാണ് ആര്‍ജെഡി മത്സരിക്കുന്ന മണ്ഡലങ്ങള്‍.
കിഷന്‍ഗഞ്ജ്, കട്ടീഹാര്‍, ഭഗല്‍പൂര്‍, മുസഫര്‍പൂര്‍, സമസ്തിപൂര്‍, വെസ്റ്റ് ചമ്പാരണ്‍, പട്‌ന സാഹിബ്, സാസരം, മഹാരാജ്ഗഞ്ജ് എന്നീ മണ്ഡലങ്ങള്ളിൽ കോണ്‍ഗ്രസ് മത്സരിക്കും. ആരാഹ്, കരാകട്ട്, നളന്ദ സീറ്റുകളാണ് സിപിഐ-എംഎല്ലിനു നല്‍കിയിട്ടുള്ളത്. ബെഗുസരായിയില്‍ സിപിഐയും ഖഗാരിയയില്‍ സിപിഎമ്മും മത്സരിക്കും.
Discussion about this post