കോട്ടയം:‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന ബോര്‍ഡ് കടകളിൽ വയ്ക്കാൻ പാടില്ലെന്ന് ഉപഭോക്തൃകോടതി. ഇത് 2019ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം നിയമവിരുദ്ധമാണെന്ന് കമ്മിഷന്‍ വ്യക്തമാക്കി. എറണാകുളം, മുപ്പത്തടം സ്വദേശി സഞ്ജു കുമാര്‍, കൊച്ചിയിലെ സ്വിസ് ടൈം ഹൗസിനെതിരെ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
‘വിറ്റ സാധനങ്ങള്‍ തിരിച്ചെടുക്കില്ല’ എന്ന നിബന്ധന വ്യാപാര സ്ഥാപനങ്ങളിലും ബില്ലുകളിലും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാന ജി.എസ.ടി വകുപ്പിനും ലീഗല്‍ മെട്രോളജി വകുപ്പിനും എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നിര്‍ദ്ദേശം നല്‍കി. എതിര്‍ കക്ഷിയുടെ ബില്ലുകളില്‍നിന്ന് ഈ വ്യവസ്ഥ അടിയന്തിരമായി നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

