ന്യൂഡൽഹി: കോൺഗ്രസിന് പിന്നെലെ സിപിഐക്കും നോട്ടീസ് അയച്ച് ആദായനികുതി വകുപ്പ്. 11 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. ടാക്സ് റിട്ടേൺ ചെയ്യാൻ പഴയ പാൻ കാർഡ് ഉപയോഗിച്ചതിലും നടപടി. പാർട്ടി പഴയ പാൻ കാർഡ് ഉപയോഗിച്ചതിലെ പൊരുത്തക്കേടുകൾക്ക് അധികാരികൾക്ക് നൽകേണ്ട പിഴയും പലിശയും ഐടി വകുപ്പിന് നൽകാനുള്ള കുടിശ്ശികയിൽ ഉൾപ്പെടുന്നുവെന്ന് അധികൃതർ അറിയിച്ചു.
അതേ സമയം കോൺഗ്രസിന് ഇന്ന് വീണ്ടും ആദായ നികുതി നോട്ടീസ് നൽകിയിരുന്നു. 1,700 കോടി രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. രേഖകളുടെ പിൻബലമില്ലാത്ത നോട്ടീസാണെന്ന് കോൺഗ്രസ് ആരോപിച്ചു. കോടതിയിൽ ചോദ്യം ചെയ്യുമെന്നും വിവേക് തൻക എംപി പറഞ്ഞു.
Discussion about this post