ശ്രീനഗർ : കശ്മീരിൽ 1250 ഓളം സ്‌കൂളുകള്‍ക്ക് നേതൃത്വം നല്‍കി സേവാഭാരതി. 10 ജില്ലകളിലായി 1250 ഏകല്‍ വിദ്യാലയങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. ഏകല്‍ വിദ്യാലയ അഭിയാന്‍ പ്രോജക്ടിന് കീഴില്‍ ഭാരതീയതയും ഹിന്ദുസ്ഥാനിയായിരിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയുള്ള ചര്‍ച്ചകളും പഠനവുമാണ് ഇവിടെ നടക്കുന്നത്. ആയിരക്കണക്കിന് കുട്ടികളാണ് ഇവിടെ വിദ്യാഭ്യാസം നേടുന്നത്.
ഈ സ്കൂളുകളിൽ കശ്മീരി, ഉറുദു ഭാഷകൾ പഠിപ്പിക്കുന്നുണ്ട്. ഇവിടുതെ കുട്ടികൾ തീവ്രവാദികളുടെ കൂട്ടാളികളാകാനോ കല്ലേറ് നടത്തുന്നവരുടെ കൂട്ടത്തിൽ ചേരാനോ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് പദ്ധതിയുമായി ബന്ധപ്പെട്ട അധ്യാപകനായ അമീർ മിർസ പറഞ്ഞു. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ അഭിമാനമുള്ള ഹിന്ദുസ്ഥാനി മുസ്ലീങ്ങളാണ്. അവരെ ഖുറാനും പഠിപ്പിക്കുന്നുണ്ട്. ഇത് മാത്രമല്ല, തങ്ങൾക്ക് ഒരു സംഘടനയിൽ നിന്നും ഒരു ഭീഷണിയോ, ആരും ഞങ്ങളെ എതിർത്തിട്ടോയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏകല്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഏകദേശം 53 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. 800 വിദ്യാലയങ്ങളിൽ നിന്നും രണ്ട് വര്‍ഷം കൊണ്ട് 1250 വിദ്യാലയങ്ങളായി ഉയര്‍ന്നു. ഈ സ്‌കൂളുകളുടെ നടത്തിപ്പിന് സേവാഭാരതിക്ക് ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നുതെന്നും അമീർ മിർസ വ്യക്തമാക്കി.
Discussion about this post