ഡൽഹി: എൻഡിഎ സർക്കാർ വീണ്ടും അധികാരത്തിൽ വന്നാൽ പെൺകുട്ടികൾക്ക് ഉണ്ടാവുന്ന ഗർഭാശായ കാൻസറിനെതിരെയുള്ള വാക്‌സിനേഷൻ നൽകുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് ചെയ്യുക എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽഗേറ്റ്സിനോടാണ് പ്രധാനമന്ത്രി തൻ്റെ ആശയം പങ്കുവച്ചത്. തന്റെ പുതിയ സർക്കാർ ഗർഭാശായ കാൻസറിനെക്കുറിച്ചുള്ള പ്രദേശിക ഗവേഷണത്തിനായി ശാസ്ത്രജ്ഞർക്ക് ഫണ്ട് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ശാസ്ത്രജ്ഞർക്ക് ഒരു ബജറ്റ് നൽകാൻ ആഗ്രഹിക്കുന്നു. കൂടാതെ ഇതിനെ കുറിച്ച് പ്രാദേശികമായി ഗവേഷണം നടത്തി ഒരു വാക്‌സിൻ ഉണ്ടാക്കാൻ താൻ ആഗ്രഹിക്കുന്നു. ചിലവ് കുറവിൽ തന്റെ രാജ്യത്തെ എല്ലാ പെൺകുട്ടികൾക്കും വാക്‌സിനേഷൻ നൽകണം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ആഗോളതലത്തിൽ തന്നെ സെർവിക്കൽ കാൻസർ രോഗബാധിതരുടെ എണ്ണം വർദ്ധിക്കുന്നതായാണ് പഠനറിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സ്ത്രീകളിൽ പൊതുവേ ബ്രസ്റ്റ് ക്യാൻസറും സെർവിക്കൽ ക്യാൻസറും അടുത്തകാലങ്ങളിൽ കൂടുതലായി കണ്ടുവരുന്നതായാണ് വിവരം. ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 2022 ൽ ഇന്ത്യയിൽ 14. 13 ലക്ഷം പുതിയ കാൻസർ കേസുകളും 9.16 ലക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്
Discussion about this post