ഡൽഹി: അറബിക്കടലിൽ വീണ്ടും ഇന്ത്യൻ നാവികസേനയുടെ രക്ഷാദൗത്യം. കടൽകൊള്ളക്കാർ പിടിച്ചെടുത്ത ഇറാനിയൻ ബോട്ടായ അൽ കാമ്പർ മോചിപ്പിക്കാനുള്ള ദൗത്യമാണ് നടത്തിയതെന്ന് ഇന്ത്യൻ നാവിക സേന അറിയിച്ചു. ഇന്നലെ വൈകീട്ടോടെയാണ് ഇറാനിയൻ ബോട്ടിനെ കൊള്ളക്കാർ തട്ടിയെടുത്തുവെന്ന വിവരം ലഭിക്കുന്നത്. തുടർന്ന് രണ്ട് നാവികസേന പടകപ്പലുകൾ സംഭവസ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ബോട്ടിനുള്ളിൽ പാകിസ്ഥാൻ സ്വദേശികളായ ജീവനക്കരാണുണ്ടായിരുന്നത്.
“സംഭവസമയത്ത് മത്സ്യബന്ധന കപ്പൽ സൊകോട്രയിൽ നിന്ന് ഏകദേശം 90 Nm തെക്ക് പടിഞ്ഞാറായിരുന്നു, അതിൽ ഒമ്പത് സായുധ കടൽക്കൊള്ളക്കാർ കയറിയതായി റിപ്പോർട്ടുണ്ട്. മാർച്ച് 29 ന് ഹൈജാക്ക് ചെയ്ത എഫ്വി തടഞ്ഞു. ഹൈജാക്ക് ചെയ്യപ്പെട്ട എഫ്വിയെയും അതിൻ്റെ ജോലിക്കാരെയും രക്ഷിക്കാൻ നിലവിൽ ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ നടക്കുന്നു.” നാവികസേന പ്രസ്താവനയിൽ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്രത്തിൽ ഏദൻ ഉൾക്കടലിനടുത്താണ് സോകോത്ര ദ്വീപസമൂഹം. ഏദൻ ഉൾക്കടലിനു സമീപം വ്യാപാരക്കപ്പലുകൾക്കുനേരെ ആക്രമണം വർധിച്ചതിനെ തുടർന്ന് കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ നാവികസേനയുടെ ജാഗ്രത വർധിപ്പിച്ചിരുന്നു.
ജനുവരി 5 ന് ഇന്ത്യൻ നാവികസേന ലൈബീരിയൻ പതാക ഘടിപ്പിച്ച കപ്പൽ എംവി ലീല നോർഫോക്ക് സൊമാലിയൻ തീരത്ത് നിന്ന് കടൽക്കൊള്ളക്കാർ തട്ടിയെടുത്തതിനെ തുടർന്ന് രക്ഷപ്പെടുത്തി .
കൂടുതൽ സുരക്ഷിതമായ ഇന്ത്യൻ മഹാസമുദ്ര മേഖല ഉറപ്പാക്കാൻ നാവികസേന സ്ഥിരീകരണ നടപടി സ്വീകരിക്കുമെന്ന് മാർച്ച് 23 ന് നാവികസേനാ മേധാവി അഡ്മിറൽ ആർ ഹരി കുമാർ പറഞ്ഞു.
Discussion about this post