ലഖ്നോ: മുക്താർ അൻസാരിയുടെ മരണം ഹൃദയാഘാതം കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അൻസാരിയുടെ മരണം വിഷം ഉള്ളിൽ ചെന്നാണ് എന്ന് കുടുംബം ആരോപിച്ചിരുന്നു. ചൊവ്വാഴ്ച അബോധാവസ്ഥയിൽ കണ്ട അൻസാരിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ആശുപത്രിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ മരണകാരണം ഹൃദയാഘാതമാണെന്ന് അറിയിച്ചു.
അൻസാരിയുടെ ഖബറടക്കം ഇന്ന് ഉത്തർപ്രദേശിലെ ഗാസിപൂരിൽ ശക്തമായ സുരക്ഷാ അകമ്പടിയോടെ നടക്കും. ജയിലിലായ മുക്താറിന്റെ മകൻ അബ്ബാസ് അൻസാരി പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Discussion about this post