പാലക്കാട്: കുഴല്‍മന്ദത്ത് സ്ത്രീയുടെ കാല്‍ കാട്ടുപന്നി കടിച്ചുമുറിച്ചതിന് പിന്നാലെ രണ്ട് പന്നികളെ വെടിവച്ച് കൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പന്നികളെ വെടിവച്ച് കൊന്നത്. പുലര്‍ച്ചെ മൂന്നരയോടെയാണ് പന്നികള്‍ പിടിയിലായത്.
ഇന്നലെ രാവിലെയാണ് വീടിന് പിറകില്‍ കരിയിലകള്‍ അടിച്ചുകൂട്ടുന്നതിനിടെ തത്ത എന്ന് പേരുള്ള സ്ത്രിയെ കാട്ടുപന്നി ആക്രമിക്കുന്നത്. ദേഹത്തേക്ക് ചാടി വീണ കാട്ടുപന്നിയെ തട്ടി മാറ്റി എങ്കിലും കാലിൽ കടിക്കുകയായിരിന്നു. നിലവിൽ ഗുരുതരമായി പരികേറ്റ ഇവർ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
പതിവായി കാട്ടുപന്നി ആക്രമണം നടക്കുന്നൊരു പ്രദേശമാണ് ഇത്. പലതവണ ഈ പ്രശ്നമുന്നയിച്ച് നാട്ടുകാര്‍ പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ഫലമുണ്ടായില്ല. വീട്ടുപരിസരത്ത് വച്ചാണ് തത്തയ്ക്ക് നേരെ ഇത്തരത്തില്‍ ക്രൂരമായൊരു ആക്രമണമുണ്ടായിരിക്കുന്നത് എന്നത് പ്രദേശത്ത് ആശങ്ക പരത്തിയിട്ടുണ്ട്.

