കോട്ടയം: പത്തനംതിട്ടയില്‍ ബി ജെ പി സ്ഥാനാര്‍ഥി അനില്‍ ആന്റണിക്കെതിരെ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. അനിൽ ആന്റണി ചെറുപ്പം തൊട്ടുള്ള സുഹൃത്താണെന്നും അതുകൊണ്ട് തന്നെ പത്തനംതിട്ടയിൽ അനിലിനെതിരെ പ്രചരണത്തിന് ഇറങ്ങാൻ സാധിക്കില്ലെന്നുമാണ് അച്ചു ഉമ്മൻ പറഞ്ഞത്.
അതേസമയം സംസ്ഥാനത്ത് മറ്റ് ജില്ലകളിൽ എല്ലാം കോൺഗ്രസ് സ്ഥാനാർത്ഥികൾക്കായി പ്രചരണം നടത്തുമെന്നും അവർ വ്യക്തമാകി. എഎൻഐയോടാണ് അച്ചു ഉമ്മന്റ് പ്രതികരണം.
കോൺഗ്രസിന്റെ സമുന്നത നേതാക്കളായ എകെ ആന്റണിയും ഉമ്മൻചാണ്ടിയും വലിയ സൗഹൃദം പുലർത്തിയവപായിരുന്നു. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും ഈ അടുപ്പം കാത്തുസൂക്ഷിച്ചിരുന്നു.
അതേസമയം ആരോഗ്യം അനുവദിച്ചാൽ പത്തനംതിട്ടയിൽ ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ പ്രചരണത്തിന് ഇറങ്ങുമെന്നാണ് മുതിർന്ന നേതാവ് എകെ ആന്റണി വ്യക്തമാക്കിയത്. എന്നാൽ മോദി വന്ന പത്തനംതിട്ടയിൽ മറ്റാര് വന്ന് പ്രചരണം നടത്തിയിട്ടും കാര്യമില്ലെന്നായിരുന്നു ആന്റണിയുടെ പ്രതികരണത്തിൽ അനിൽ വ്യക്തമാക്കിയത്.
Discussion about this post