ന്യൂഡൽഹി: മദ്യനയ കേസിൽ ഡൽഹിയിലെ മറ്റൊരു മന്ത്രിയും വിളിച്ചു വരുത്തി ഇഡി. ഡൽഹി ഗതാഗത മന്ത്രിയായ കൈലാഷ് ഗഹ്ലോട്ടിനെയാണ് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വിളിച്ചുവരുത്തിയത്. കരട് മദ്യനയം ‘സൗത്ത് ഗ്രൂപ്പിന്’ ചോർത്തിയെന്നാണ് ഇ.ഡി. ആരോപണം. ഇതേ കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ മാർച്ച് 21 ന് അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നീക്കം.
നജഫ്ഗഡിൽ നിന്നുള്ള എംഎൽഎയായ ഗഹ്ലോട്ട്, 2021-22 ലെ ഡൽഹി സർക്കാരിൻ്റെ മദ്യനയത്തിൻ്റെ കരട് തയ്യാറാക്കിയ പാനലിൻ്റെ ഭാഗമായിരുന്നു. മദ്യനയം തയ്യാറാക്കുന്ന സമയത്ത് ഗഹ്‌ലോട്ട് അന്നത്തെ എഎപി കമ്മ്യൂണിക്കേഷൻ ഇൻ ചാർജ് വിജയ് നായർക്ക് തൻ്റെ ഔദ്യോഗിക വസതി ഉപയോഗിക്കാൻ അനുമതി നൽകിയതായി അന്വേഷണ ഏജൻസി അവകാശപ്പെടുന്നു. ഗഹ്‌ലോട്ട് തൻ്റെ മൊബൈൽ നമ്പറുകൾ ആവർത്തിച്ച് മാറ്റിയതായി ഇഡി നേരത്തെ ആരോപിച്ചിരുന്നു.
Discussion about this post