ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക സമിതി രൂപീകരിച്ച് ബിജെപി. 27 പേരടങ്ങുന്ന കമ്മിറ്റിയാണ് പ്രകടന പത്രിക തയ്യാറാക്കാൻ രൂപീകരിച്ചിരിക്കുന്നത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനാകുന്ന പാനലിൽ ധനമന്ത്രി നിർമലാ സീതാരാമൻ കൺവീനറും വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ സഹകൺവീനറുമാണ്.
നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും 27 പേരടങ്ങുന്ന കമ്മിറ്റിയിലുണ്ട്. ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് സമിതിയംഗങ്ങളെ പ്രഖ്യാപിച്ചത്. സ്മൃതി ഇറാനി, അശ്വിനി വൈഷ്ണവ്, കിരൺ റിജിജു, ഹിമന്ത ബിശ്വശർമ, വസുന്ധര രാജെ, ഭൂപേന്ദർ പട്ടേൽ, ശിവരാജ് സിംഗ് ചൗഹാൻ തുടങ്ങിയവരും 27 അംഗ സമിതിയിലുണ്ട്. കേരളത്തിൽ നിന്ന് രാജീവ് ചന്ദ്രശേഖറും അനിൽ ആന്റണിയും സമിതിയിൽ ഇടം പിടിച്ചിട്ടുണ്ട്.

