തിരുവനന്തപുരം: സംസ്ഥാനത്ത് ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിലായി. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സെർവർ തകരാറ് മൂലമാണ് ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായിരിക്കുന്നത്.
ഇ പോസ് മെഷീനുകൾ തകരാറിൽ ആയതോടെ സംസ്ഥാനത്തെ റേഷൻ വിതരണം നിർത്തിവച്ചിരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഈ മാസത്തിലെ അവസാന റേഷൻ വിതരണ ദിവസമായ ശനിയാഴ്ച സെർവർ തകരാറിൽ ആയതോടെ നിരവധി സാധാരണക്കാരാണ് പെട്ടുപോയത്. ഇതോടെ മാർച്ച് മാസത്തെ റേഷൻ വിതരണം ഏപ്രിൽ 6 വരെ നീട്ടിയിരിക്കുകയാണ് സർക്കാർ.
നേരത്തെ ഇ പോസ് മെഷീനുകളുടെ സെർവർ തകരാർ മൂലം റേഷൻ കാർഡ് മസ്റ്ററിങ്ങും നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. റേഷൻ വിതരണം മുടങ്ങില്ല എന്നായിരുന്നു അപ്പോൾ ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നത്. എന്നാൽ ശനിയാഴ്ച വീണ്ടും സെർവർ തകരാറിൽ ആയതോടെ റേഷൻ വിതരണവും തടസ്സപ്പെടുകയായിരുന്നു.
Discussion about this post