തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ സിപിഎമ്മിന് പങ്കെന്ന് ഇഡി. ബാങ്കിൽ സിപിഎമ്മിന് രഹസ്യ അക്കൗണ്ടുകളുണ്ടെന്നാണ് ഇ ഡി കണ്ടെത്തല്‍. വിവരങ്ങൾ ആർ.ബി.ഐക്കും തിരഞ്ഞെടുപ്പ് കമ്മീഷനും ഇഡി കൈമാറി.
തൃശൂരിലെ ഏരിയ കമ്മിറ്റികള്‍ക്ക് വിവിധ ബാങ്കുകളായി 25 അക്കൗണ്ടുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സിപിഎം സമര്‍പ്പിച്ച കണക്കില്‍ ഇവ പരാമര്‍ശിച്ചിട്ടില്ലെന്നും ഇഡി ചൂണ്ടികാട്ടി. തുടര്‍നടപടികള്‍ക്കായി തിരഞ്ഞെടുപ്പ് കമ്മിഷനും റിസര്‍വ് ബാങ്കിനും കത്ത് നല്‍കിയിട്ടുണ്ട്.

