കൽപ്പറ്റ: നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെങ്കിലും രാഹുൽ ഗാന്ധി വയനാട്ടിലെത്തുന്നതിൽ സന്തോഷമെന്ന് കെ സുരേന്ദ്രൻ. ഡി രാജയും രാഹുൽ ഗാന്ധിയും കെട്ടിപ്പിടിക്കുന്ന ചിത്രമാണ് ഇന്ന് പത്രത്തിൽ. ഡൽഹിയിൽ കെട്ടിപ്പിടുത്തവും വയനാട്ടിൽ മത്സരവും എങ്ങനെയാണ് സാധ്യമാകുന്നതെന്നും അദ്ദേഹം ചോദിച്ചു. വിചിത്രമായ മത്സരമാണ് വയനാട്ടിൽ നടക്കുന്നതെന്നും സുരേന്ദ്രൻ പരിഹാസിച്ചു.
എന്തുകൊണ്ടാണ് ഒരു പട്ടികവർഗ്ഗക്കാരി രാഷ്ട്രപതിയാകുന്നതിന് രാഹുൽ ഗാന്ധി എതിർത്തത്? പട്ടികവർഗ്ഗക്കാർ 20% വരുന്ന മണ്ഡലത്തിൽ വിജയിച്ച രാഹുൽ ഗാന്ധി, ദ്രൗപതി മുർമുവിനെ പരിഹസിക്കുകയാണെന്നും സുരേന്ദ്രൻ വിമർശിച്ചു. രാഹുൽ ഗാന്ധി ഇത് വയനാട്ടിലെ ജനങ്ങളോട് പറയാൻ തയ്യാറാവണവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം സിപിഐഎമ്മിന് കള്ളപ്പണ നിക്ഷേപമുണ്ട്. എല്ലാ ജില്ലകളിലും സഹകരണ ബാങ്കുകളിലാണ് കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളത്. സഹകരണബാങ്കുകളിലെ കള്ളപ്പണം പിടിച്ചെടുക്കണമെന്നും സുരേന്ദ്രൻ പ്രതികരിച്ചു.
Discussion about this post