കൊച്ചി: വളർത്തു നായ കുരച്ചതിനെ തുടർന്ന് ക്രൂര മർദ്ദനമേറ്റ എറണാകുളം സ്വദേശി വിനോദ് മരിച്ചു. ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിക്കെയാണ് വിനോദ് മരണപ്പെട്ടത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നായ കുരച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിനിടയാക്കിയത്. ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് സതീഷ് നൈനാന്റെ ഡ്രൈവറാണ് വിനോദ്.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് വളർത്തു നായ കുരച്ചതിന് വിനോദിന് ക്രൂര മർദ്ദനമേറ്റത്. നായ കുരച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് മർദ്ദനത്തിനിടയാക്കിയത്. നായ കുരച്ചപ്പോൾ ഇതരസംസ്ഥാനക്കാർ നായയെ ആക്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനാണ് വിനോദിനെ മർദ്ദിച്ചത്. സംഭവത്തിൽ നാല് ഇതരസംസ്ഥാനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Discussion about this post