തിരുവനന്തപുരം: കേന്ദ്രസർക്കാർ രാഷ്ട്രീയലക്ഷ്യത്തോടെ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെയും കൂട്ടരുടേയും കള്ള പ്രചാരണം പൊളിക്കുന്ന വിധിയാണ് സുപ്രിംകോടതിയുടേതെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുമായ വി മുരളീധരൻ.
കേന്ദ്ര സർക്കാരിന്റെ വാദങ്ങൾക്ക് പ്രഥമദൃഷ്ട്യാ ബലമെന്ന് സുപ്രീം കോടതി പറയുമ്പോൾ, കുപ്രചാരണം അവസാനിപ്പിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയ്യാറാകണം. ഭരണഘടനാ വിരുദ്ധമായി കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടു.
കേസിൽ അവസാനലാഭം രണ്ട് കോടി ലഭിച്ച കപിൽ സിബലിന് മാത്രമാണെന്ന് മുരളീധരൻ പറഞ്ഞു. ഇനിയെങ്കിലും ധൂർത്തും സാമ്പത്തിക കെടുകാര്യസ്ഥതയും അവസാനിപ്പിക്കാൻ പിണറായി സർക്കാർ തയാറാകണം.
1600 രൂപ പെൻഷൻ ലഭിക്കാത്ത ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. കോടതി ഇടക്കാല ഉത്തരവ് നൽകാത്ത സ്ഥിതിക്ക് ബാലഗോപാലിൻറെ ”പ്ലാൻ ബി” എന്താണെന്ന് അറിയണമെന്നുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
Discussion about this post