തിരുവനന്തപുരം: സമൂഹമാദ്ധ്യമങ്ങളിൽ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ല. വ്യാജ പ്രചാരണങ്ങൾ ക്കെതിരെ സൈബർ സെല്ലിൽ പരാതി നൽകുമെന്നും കാന്തപുരം മുസ്ലിയാർ വ്യക്തമാക്കി.
സിപിഐഎമ്മിന് വോട്ട് ചെയ്താലും അവർ കേന്ദ്രത്തിൽ പോയി ഇന്ത്യ മുന്നണിക്ക് പിന്തുണ കൊടുക്കുമെന്നതിനാൽ ഇത്തവണ യുഡിഎഫിന് പിന്തുണ നൽകണമെന്ന് കാന്തപുരം അറിയിച്ചു എന്ന രീതിയിൽ ആയിരുന്നു പ്രചാരണങ്ങൾ നടന്നിരുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ഈ സന്ദേശം വലിയ രീതിയിൽ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ഇതോടെയാണ് കാന്തപുരം തന്നെ നേരിട്ട് ഇത് വ്യാജ വാർത്തയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിട്ടുള്ളത്.
Discussion about this post