ന്യൂഡൽഹി: സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധിയിൽ നിലപാട് കടുപ്പിക്കാൻ കേന്ദ്രം. സുപ്രിം കോടതി തീരുമാനത്തിന് പിന്നലെയാണ് തീരുമാനം. സംസ്ഥാനത്തിന് കടമെടുക്കാനാവുക 33,597 കോടി രൂപ മാത്രമാണ്. വിഷയത്തിൽ വിട്ടുവീഴ്ച്ച വേണ്ട എന്നാണ് കേന്ദ്ര നിലപാട്.
ഈ തീരുമാനമനുസരിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 23000 കോടി രൂപ കുറവാണ് ഇത്തവണ സംസ്ഥാനത്തിന് കടമെടുക്കാൻ സാധിക്കുക. 10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ വാദം ശരിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ട സാഹചര്യത്തിൽ, ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന സംസ്ഥാനത്തിന്റെ വാദം തെറ്റെന്ന് വിലയിരുത്തി. കേരളത്തിന്‍റെ കണക്കുകളില്‍ പൊരുത്തക്കേടുണ്ടെന്നും ബെഞ്ച് കണ്ടെത്തിയിരുന്നു.
അധിക വായ്പ എടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താൻ സംസ്‌ഥാനത്തിന് സാധിച്ചില്ല. 2023-24 സാമ്പത്തിക വർഷത്തിൽ ഇടക്കാല ആശ്വാസമായി കൂടുതൽ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. കോടതി ഇടപെടലിലൂടെ സംസ്ഥാനത്തിന് ആവശ്യത്തിനുള്ള പണം ലഭ്യമാക്കിയിട്ടുണ്ട് എന്ന് പറഞ്ഞാണു കോടതി ആവശ്യം തള്ളിയത്.
Discussion about this post