തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനു ഇന്നു കൂടി ആപേക്ഷിക്കാം. ഇതിനായി വോട്ടർ പട്ടികയിൽ പേരുള്ള മണ്ഡലത്തിലെ വരണാധികാരിക്ക് അപേക്ഷ നൽകണം. ജോലി ചെയ്യുന്ന ജില്ലയിലെ നോഡൽ ഓഫീസർമാർ വഴിയോ നേരിട്ടോ അപേക്ഷ നൽകാം.
ആബ്സെന്റി വോട്ടർ വിഭാഗത്തിൽപ്പെട്ടവർക്കാണ് പോസ്റ്റൽ വോട്ടിനു അവസരം. 85 വയസിനു മുകളിൽ ഉള്ളവർ, 40 ശതമാനത്തിൽ കുറയാതെ അംഗ പരിമിതിയുള്ള ഭിന്ന ശേഷിക്കാർ, കോവിഡ് രോഗികൾ, രോഗമുണ്ടെന്നു സംശയിക്കുന്നവർ, അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർ എന്നിവർക്ക് പോസ്റ്റൽ വോട്ട് ചെയ്യാം.
പൊലീസ്, ഫയർഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി, ട്രഷറി, ആരോഗ്യം, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, മാധ്യമ പ്രവർത്തകർ, കൊച്ചി മെട്രോ റെയിൽ എന്നിവയാണ് അവശ്യ സേവന വിഭാഗം.ആബ്സെന്റി വോട്ടർമാരിൽ ആദ്യ മൂന്ന് വിഭാഗക്കാർക്കു ബൂത്തുതല ഓഫീസർമാർ വഴി വീട്ടിലെത്തി വോട്ടു ചെയ്യാൻ അവസരം ഒരുക്കും.
Discussion about this post