ബെംഗളൂരു: റെക്കോർഡ് വരുമാനം സ്വന്തമാക്കി ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ്. 2023-24 സാമ്പത്തിക വർഷം 29,810 കോടി രൂപയാണ് പ്രതിരോധ ഉത്പാദന മേഖലയിൽ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് നേടിയത്. 2022-23 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 94,000 കോടി രൂപയുടെ ഓർഡറുകളാണ് എച്ച്എഎൽ കൈകാര്യം ചെയ്യുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അനന്തകൃഷ്ണൻ പറഞ്ഞു. 2023-24- ൽ 19,000 കോടി രൂപയുടെ പുതിയ നിർമാണ കരാറുകളും 16,000 കോടിയിലധികം രൂപയുടെ റിപ്പയർ ആൻഡ് ഓവർഹോൾ കരാറുകളും ലഭിച്ചതാണ് വരുമാന വർദ്ധനവിന് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post