തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ ഒരു കോണ്‍ഗ്രസ് നേതാവ് കൂടി ബിജെപിയിലേക്ക്. മഹിളാ കോണ്‍ഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരനാണ് ബിജെപിയില്‍ ചേര്‍ന്നത്. 2011 ലെ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു.
തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് തങ്കമണി ബിജെപിയില്‍ ചേര്‍ന്നത്. 27 വയസ്സ് മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയാണ്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് കടുത്ത അവഗണന നേരിട്ടെന്നും സ്ത്രീകളെ ബഹുമാനിക്കാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണെന്നും ചൂണ്ടിക്കട്ടിയാണ് കോൺഗ്രസ് വിട്ടത്. പല സ്ത്രീകളും ഇന്ന് കോണ്‍ഗ്രസില്‍ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാര്‍ട്ടി വിടുന്നതെന്ന് തങ്കമണി ദിവാകരന്‍ പറഞ്ഞു.

