നോർവെ: കടുത്ത ഇസ്ലാം വിമർശകനും മുൻ ഇറാഖി മിലീഷ്യ നേതാവുമായ സൽവാൻ മോമിക (37) മരിച്ച നിലയിൽ കണ്ടെത്തിയ റിപ്പോർട്ട്. ചൊവ്വാഴ്ച നോർവേയിലാണ് സംഭവം.താൻ നിരീശ്വര വാദിയാണെന്ന് സ്വയം പ്രഖ്യാപിച്ച സൽവാൻ മോമിക അടുത്തിടെയാണ് സ്വീഡനിൽ നിന്ന് നോർവേയിലേക്ക് താമസം മാറിയത്.
കഴിഞ്ഞ ഈദ് ദിനത്തിൽ, 2023 ജൂണിൽ മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാൻ്റെ പകർപ്പ് ഇയാൾ കീറിയെറിഞ്ഞ് പരസ്യമായി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് പിന്നീട് വഴിവെച്ചത്.
സൽവാൻ മോമികയെ മരിച്ച നിലയിൽ കണ്ടെത്തിയതായി റേഡിയോ ജെനോവയാണ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തത്. സംഭവത്തിൻ്റെ സ്ഥിരീകരണം കാത്തിരിക്കുകയാണെന്നും അവർ അറിയിച്ചു.
ഇസ്ലാമിൻ്റെ വിമർശകനായ സൽവാൻ മോമികയെ ആതിഥേയത്വം വഹിച്ചതിൻ്റെ പേരിൽ സ്വീഡൻ ഇസ്ലാമിക രാജ്യങ്ങളുടെ രോഷം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനെ “ലോകത്തിലെ ഏറ്റവും അപകടകരമായ ഗ്രന്ഥം” എന്നാണ് സൽവാൻ വിശേഷിപ്പിച്ചത്.
“ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തിനെതിരായ എൻ്റെ പോരാട്ടം ഞാൻ തുടരും. ഇസ്‌ലാമിനെതിരായ പോരാട്ടം ആരംഭിച്ചതുമുതൽ, എന്തുവിലകൊടുത്തും അത് തുടരാൻ ഞാൻ തയ്യാറാണ്,” മാർച്ച് 27-ലെ അപ്‌ഡേറ്റിൽ സൽവാൻ മോമിക പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബറിൽ സ്വീഡനിലെ മൂന്നാമത്തെ വലിയ നഗരമായ മാൽമോയിൽ ഖുറാൻ കോപ്പി കത്തിക്കുന്നത് തടയാൻ രോഷാകുലരായ ജനക്കൂട്ടം ശ്രമിച്ചതിനെ തുടർന്ന് സംഘർഷം പൊട്ടിപ്പുറപ്പെട്ടു.
അഭിപ്രായസ്വാതന്ത്ര്യത്തിൻ്റെ അടിസ്ഥാനത്തിലാണ് സ്വീഡൻ അദ്ദേഹത്തിൻ്റെ പ്രതിഷേധം അനുവദിച്ചത്. എന്നാൽ ഖുറാൻ കത്തിക്കാൻ ഇയാളെ ഭരണകൂടം അനുവദിച്ചോ എന്ന ചോദ്യവും ഉയർന്നിരുന്നു.
Discussion about this post