കാസർകോട്: മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കൽ നോട്ടീസ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചതിനാണ് അദ്ദേഹത്തിന് നോട്ടീസ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അനുമതിയില്ലാതെ അദ്ദേഹം റോഡ് ഷോ നടത്തിയിരുന്നു. ഇതിലാണ് നോട്ടീസ്.
മാതൃകാ പെരുമാറ്റച്ചട്ട നോഡൽ ഓഫറീസറും സബ് കളക്ടറുമായ സൂഫിയാൻ അഹമ്മദാണ് നോട്ടീസ് നൽകിയത്. റോഡ് ഷോ നടത്തിയതിന് പുറമേ ഫ്ളാഗ്, സ്റ്റിക്കർ എന്നിവ ഉപയോഗിച്ചതിനും ചേർത്താണ് നോട്ടീസ്.
48 മണിക്കൂറിനകം സംഭവത്തിൽ വിശദീകരണം വേണമെന്നാണ് നോട്ടീസിൽ ഉള്ളത്. അല്ലാത്ത പക്ഷം തുടർനടപടികൾ സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.
Discussion about this post