ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 2.56 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ചരക്കുകടത്തില്‍ അടക്കം റെക്കോര്‍ഡ് ഇട്ടത്താണ് വരുമാനത്തില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ വര്‍ധന ഉള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
വന്ദേ ഭാരത് ട്രെയിനുകളും ബുള്ളറ്റ് ട്രെയിൻ പദ്ധതികളുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങൾ നടന്ന സാമ്പത്തിക വർഷമാണ് കഴിഞ്ഞ വർഷം. കേരളമടക്കമുള്ള കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വന്ദേ ഭാരത് ട്രെയിനുകൾ എത്തിയതും രാജ്യത്തെ റെയിൽ ഗഗാഗത്തിന്റെ പുരോഗത്തിയിലും കഴിഞ്ഞ സാമ്പത്തിക വർഷം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.
മുന്‍ സാമ്പത്തികവര്‍ഷം 5300 കിലോമീറ്റര്‍ ദൂരമാണ് പുതുതായി ട്രാക്ക് സ്ഥാപിച്ചത്. 551 ഡിജിറ്റല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു. അതേ സമയം 2026ൽ മുംബൈ-അഹമദാബാദ് ബുള്ളറ്റ് ട്രെയിൻ സർവീസ് ആരംഭിക്കുമെന്ന് ആശ്വിനി വൈഷ്ണവ് അറിയിച്ചിരുന്നു.

