നടി സുമലത അംബരീഷ് ബിജെപിയിലേക്ക്. സ്വതന്ത്രയായി ഇനി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന സ്വപ്നങ്ങള്‍ക്ക് താങ്ങാകാന്‍ ബിജെപിയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി സുമലത അറിയിച്ചു. വൈകാതെ അവര്‍ ബിജെപിയില്‍ അംഗത്വമെടുക്കും. മാണ്ഡ്യയയില്‍ സംഘടിപ്പിച്ച പ്രവവര്‍ത്തകരുടെ യോഗത്തിലാണ് സുമലത നയം വ്യക്തമാക്കിയത്.
നരേന്ദ്ര മോദിയുടെ വികസന സങ്കല്‍പ്പത്തിനൊപ്പം എനിക്ക് നില്‍ക്കണമെന്നും, എനിക്ക് സീറ്റ് നിഷേധിച്ച ബിജെപിയില്‍ തന്നെ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണ് എന്റെ തീരുമാനമെന്നും സുമലത പറഞ്ഞു. മാണ്ഡ്യയ മണ്ഡലം ബിജെപി തന്നെ ഏറ്റെടുക്കണം എന്ന് ദേശീയനേതൃത്വത്തോട് എല്ലാ കൂടികാഴ്ചകളിലും ആവശ്യപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ മണ്ഡലം ജെഡിഎസ് മത്സരിക്കാനെടുത്തു. മണ്ഡലം ഇത്തവണ ജെഡിഎസ് സ്ഥാനാര്‍ഥി എച്ച് ഡി കുമാരസ്വാമിക്ക് വിട്ടു നല്‍കും. കുമാരസ്വാമിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അവർ അറിയിച്ചു.
2019ല്‍ മാണ്ഡ്യയയില്‍ നിന്നു 1.25 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആയിരുന്നു സുമലത അംബരീഷ് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഭര്‍ത്താവും മുന്‍ എംപിയും കന്നഡ നടനുമായ എം എച് അംബരീഷിന്റെ മരണത്തെ തുടര്‍ന്നായിരുന്നു സുമലത തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് . അവര്‍ അന്ന് കോണ്‍ഗ്രസ് ടിക്കറ്റ് ചോദിച്ചിരുന്നെങ്കിലും കര്‍ണാടകയില്‍ ജെഡിഎസുമായി സഖ്യമുള്ളതിനാല്‍ നൽകിയില്ല. എന്തിരുന്നാലും കന്നിയങ്കം സുമലത തൂത്തുവാരി ജയിക്കുകയായിരുന്നു.
Discussion about this post