ന്യൂഡൽഹി:ബോക്സിങ് താരം വിജേന്ദര്‍ സിങ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. രാജ്യത്തിന്റെ വികസനത്തിനൊപ്പം നില്ക്കുന്നതിനായും ജനങ്ങളെ സേവിക്കുന്നതിനുമാണ് താന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതെന്ന് അംഗത്വം സ്വീകരിച്ചതിന് ശേഷം വിജേന്ദര്‍ സിങ് പ്രതികരിച്ചു.
2019ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു വിജേന്ദർ സിങ്. സൗത്ത് ഡൽഹി മണ്ഡലത്തിൽ നിന്നാണ് വിജേന്ദർ സിങ് മത്സരിച്ചത്. മഥുരയിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാനിരിക്കെയാണ് വിജേന്ദർ കോൺഗ്രസ് വിടുന്നത്. ഹരിയാന രാഷ്ട്രീയത്തിൽ വലിയ സ്വാധീനമുള്ള ജാട്ട് സമുദായത്തിൽ പെട്ടയാളാണ് വിജേന്ദര്‍. മധുരയിൽ ഹേമമാലിനിയെ മാറ്റി വിജേന്ദറിനെ ബി.ജെ.പി സ്ഥാനാർഥിയാക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.
Discussion about this post