തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന എസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ. സർക്കാരിന്റെ ശുപാർശ ഗവർണർ അംഗീകരിച്ചു. 2023 ഓഗസ്റ്റിലാണ് മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ സർക്കാർ തീരുമാനിച്ചത്.
എന്നാൽ നിയമനത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ സർക്കാരിന്റെ ശുപാർശ ഗവർണർ തടഞ്ഞു വച്ചിരിക്കുകയായിരുന്നു. സ്പീക്കർ, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ സമിതിയാണ് മനുഷ്യാവകാശ കമ്മിഷൻ ചെയർമാനെ തിരഞ്ഞെടുക്കുന്നത്.
പ്രതിപക്ഷ നേതാവ് വിയോജിച്ചാലും നിയമനം നടത്തുന്നതിൽ തടസ്സമില്ല. 2023 ഏപ്രിൽ 24നാണ് എസ് മണികുമാർ കേരള ഹൈക്കോടതിയിൽ നിന്ന് വിരമിച്ചത്.
Discussion about this post