ജയ്പൂർ: ബലാൽസംഗകേസിലെ ഇരയോട് അപമര്യാദയായി പെരുമാറിയതിന് മജിസ്ട്രേറ്റിനെതിരെ കേസ്. രാജസ്ഥാനിലെ കരൗലിയിൽ ആണ് സംഭവം നടന്നത്. മാർച്ച് 19ന് ആയിരുന്നു പരാതിക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായിരുന്നത്. ഈ കേസിന്റെ കോടതി നടപടികൾക്കിടയിൽ ആയിരുന്നു മജിസ്ട്രേറ്റ് യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി ഉയർന്നിട്ടുള്ളത്.
ബലാത്സംഗത്തിന് ഇരയായപ്പോൾ ശരീരത്തിൽ ഉണ്ടായ മുറിവുകൾ കാണിക്കാനായി വസ്ത്രം നീക്കാൻ ആയിരുന്നു മജിസ്ട്രേറ്റ് ഇരയോട് ആവശ്യപ്പെട്ടത്. ഈ ആവശ്യം വിസമ്മതിച്ച ഇരയായ യുവതി മൊഴി നൽകിയശേഷം തിരിച്ചുവന്ന് മജിസ്ട്രേറ്റിനെതിരെ പരാതി നൽകുകയായിരുന്നു.
കരൗലി ജില്ലാ മജിസ്ട്രേറ്റിനെതിരെയാണ് യുവതി പരാതി നൽകിയിട്ടുള്ളത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Discussion about this post