തൃശ്ശൂർ: കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം നടന്നത്. ടയർ തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഹൈവേയിലെ താൽക്കാലിക ഫാസ് ടാഗ് കൗണ്ടറിൽ ഇരുന്നിരുന്ന കുന്നംകുളം സ്വദേശിയായ പി കെ ഹെബിൻ ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 :10നായിരുന്നു അപകടം നടന്നത്. കോയമ്പത്തൂരിൽ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന കണ്ടെയ്നർ ലോറിയുടെ ടയർ ആണ് ഓടുന്നതിനിടെ ഊരിത്തെറിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഹെബിനെ ഉടൻതന്നെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post