കൊച്ചി: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ അതിവേഗം സിബിഐ അന്വേഷണം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിദ്ധാർത്ഥന്റെ അച്ഛൻ ടി ജയപ്രകാശ് നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
അന്വേഷണം വൈകിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുവെന്നാണ് ഹർജിയിലെ പ്രധാന ആക്ഷേപം. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ രണ്ട് മാസം വേണ്ടിവരുമെന്ന് ആഭ്യന്തര വകുപ്പ് അണ്ടർ സെക്രട്ടറി പറഞ്ഞു. എത്രയും വേഗം നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകണം.
അന്വേഷണം എത്രയും വേഗം ആരംഭിക്കാൻ സിബിഐക്ക് നിർദ്ദേശം നൽകണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് പരിഗണിക്കുന്നത്.
Discussion about this post