തിരുവനന്തപുരം: സാമ്പത്തികനഷ്ടം പരിഗണിച്ചാണ് കേന്ദ്രസർക്കാരിന്റെ പി.എം-ശ്രീ സ്കൂൾ പദ്ധതിക്കായി ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചതെന്നു സമ്മതിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്തു മാത്രമേ അതു നടപ്പാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. പി.എം-ശ്രീ പദ്ധതി വഴി 332 സ്കൂളുകൾക്ക് അഞ്ചുവർഷത്തേക്ക് കേന്ദ്രവിഹിതമായി 1008 കോടി രൂപ ലഭിക്കും. അതേസമയം, പദ്ധതി നടപ്പാക്കിയില്ലെങ്കിൽ 978.53 കോടി രൂപയുടെ നഷ്ടം സംസ്ഥാനം ഉണ്ടാകുമെന്നും ഈ സാഹചര്യത്തിലാണ് പി.എം-ശ്രീ ഒപ്പിടാനുള്ള തീരുമാനമെന്നും ശിവൻകുട്ടി പറഞ്ഞു.
പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷയായി ഒരു സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും. ആ റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്രസർക്കാർ വാദിക്കുന്നതുപോലെ ഓരോ സ്കൂളും വികസിപ്പിക്കാൻ ഓരോ കോടിയിലേറെ രൂപ വീതം ധനസഹായമായി ലഭിക്കുന്ന പദ്ധതിയല്ല പി.എം-ശ്രീയെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. മൊത്തം പദ്ധതിച്ചെലവിന്റെ 60 ശതമാനമേ കേന്ദ്രം വഹിക്കൂവെന്നും. ബാക്കി 40 ശതമാനം തുക സംസ്ഥാനങ്ങൾ വഹിക്കണം. അതേസമയം, പദ്ധതി നടപ്പാക്കുമെങ്കിലും അതിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ പേരും ചിത്രവുമൊക്കെ വയ്കുന്നത് ഉന്നതസമിതി റിപ്പോർട്ടിന്റെ ശുപാർശയനുസരിച്ചുമാത്രമേ പരിഗണിക്കൂവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
Discussion about this post