കണ്ണൂര്‍: പാനൂർ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ ഒരു സിപിഎം പ്രവര്‍ത്തകൻ മരിച്ചു. സിപിഎം പ്രവര്‍ത്തകൻ പാനൂര്‍ കൈവേലിക്കൽ സ്വദേശി ഷെറിൻ ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. വീടിന്റെ ടെറസിൽ വച്ച് ബോംബ് നിർമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. ഒരാളുടെ മുഖത്തും, മറ്റേയാളുടെ കൈപ്പത്തി പൂർണമായുമാണ് തകർന്നിരിക്കുന്നത്. മുളിയാന്തോട് ആളൊഴിഞ്ഞ വീടിന്റെ ടെറസിന് മുകളില്‍ വെച്ചാണ് സ്‌ഫോടനം നടന്നത്. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി കേസ് എടുത്തിരുന്നു.

