തൃശൂർ: പാലക്കാട് നിന്നും കാണാതായ യുവതിയേയും 53കാരനേയും തൃശൂരിൽ വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത സ്വദേശി സിന്ധു , വാൽക്കുളമ്പ് സ്വദേശ വിനോദ് എന്നിവരാണ് മരിച്ചത്. തൃശൂർ പീച്ചി പോത്തുചാടിക്ക് സമീപം ഉൾ വനത്തിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ മാസം 27മുതലാണ് ഇരുവരേയും കാണാതായതാണ്. സംഭവത്തില്‍ വടക്കുംഞ്ചേരി പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവെയാണ് ഇന്ന് ഉച്ചയോടെ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിനോദിന്റെ മൃതദേഹം തൂങ്ങി മരിച്ച നിലയിലാണ് പോലീസ് കണ്ടെത്തിയത്. സിന്ധുവിൻ്റെ മൃതദേഹം സമീപത്ത് മരിച്ചുകിടക്കുന്ന നിലയിലായിരുന്നു. പീച്ചി പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു.
Discussion about this post