ഡൽഹി: ഇന്ത്യയുടെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഏതൊരു ഭീകരനും തക്കതായ മറുപടി സർക്കാർ നൽകുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ഇന്ത്യ, പാക് ഭീകരരെ ലക്ഷ്യം വെച്ച് ആസൂത്രിത കൊലപാതകങ്ങൾ നടത്തുന്നുവെന്ന ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച ഗാർഡിയൻ റിപ്പോർട്ടിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് രാജ്നാഥ് സിങിന്റെ മറുപടി.
“ഭീകരർ പാകിസ്ഥാനിലേക്ക് പലായനം ചെയ്താൽ, ഞങ്ങൾ അവരെ പിന്തുടർന്ന് പാകിസ്ഥാൻ മണ്ണിൽ തന്നെ വകവരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം ചെയ്തിരുന്നു… ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്, പാകിസ്ഥാനും അത് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. വിദേശ മണ്ണിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമായാണ് ഇന്ത്യൻ സർക്കാർ പാകിസ്ഥാനിൽ കൊലപാതകത്തിന് ഉത്തരവിട്ടത് എന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
കൂടാതെ അയൽക്കാരുമായി സൗഹാർദ്ദപരമായ ബന്ധം നിലനിർത്താനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും സിങ് വ്യക്തമാക്കി. “നമ്മുടെ ചരിത്രം നോക്കൂ. നമ്മൾ ഒരു രാജ്യത്തെയും ആക്രമിക്കുകയോ മറ്റേതെങ്കിലും രാജ്യത്തിൻ്റെ ഒരിഞ്ച് സ്ഥലം പോലും കൈവശപ്പെടുത്തുകയോ ചെയ്തിട്ടില്ല. ഇതാണ് ഇന്ത്യയുടെ സ്വഭാവം. എങ്കിലും നമ്മുടെ മണ്ണിൽ ആരെങ്കിലും ഭീകരത വളർത്തി ഇന്ത്യയെ ഭയപ്പെടുത്താൻ ശ്രമിച്ചാൽ അവരെ വെറുതെ വിടില്ല” അദ്ദേഹം പറഞ്ഞു.
Discussion about this post