ഡൽഹി; ജയിലിൽ കഴിയുന്ന ഭർത്താവ് അരവിന്ദ് കെജ്‌രിവാളിന്റെ ഫോട്ടോയ്‌ക്കൊപ്പം വിപ്ലവകാരിയുടെ ഛായാചിത്രം വെച്ചുകൊണ്ട് സുനിത കെജ്‌രിവാൾ പ്രസംഗിച്ചതിനെതിരെ സ്വാതന്ത്ര്യസമര സേനാനി ഭഗത് സിംഗിന്റെ കൊച്ചുമകൻ യാദവേന്ദ്ര സിംഗ്.
ഇന്നത്തെ രാഷ്ട്രീയം നോക്കിയാൽ അത് വ്യക്തിപരമാകുകയാണ്. രാഷ്ട്രീയം ചെയ്യുന്നത് വ്യക്തിപരമായ നേട്ടത്തിനാണ്. ഒരു നേതാവിനെയും അദ്ദേഹവുമായി (ഭഗത് സിംഗ്) താരതമ്യപ്പെടുത്തരുത്. അദ്ദേഹത്തിന്റെ സംഭാവന രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആം ആദ്മി പാർട്ടി അബദ്ധത്തിൽ ഇത് ചെയ്‌തെങ്കിൽ അത് തിരുത്തണമെന്നും അംബേദ്കറിന്റെയും ഭഗത് സിംഗിന്റെയും ഛായാചിത്രങ്ങൾക്കിടയിൽ സ്ഥാപിച്ചിരിക്കുന്ന കെജ്‌രിവാളിന്റെ ഫോട്ടോ നീക്കം ചെയ്യണമെന്നും യാദവേന്ദ്ര സിംഗ് പറഞ്ഞു.
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മാർച്ച് 21 ന് അറസ്റ്റ് ചെയ്തതു മുതൽ , അദ്ദേഹത്തിന്റെ ഭാര്യ സുനിത തന്റെ ഭർത്താവ് പത്രസമ്മേളനത്തിന് ഉപയോഗിച്ച അതേ കസേരയിൽ ഇരുന്നു വീഡിയോ പ്രസ്താവനകൾ പുറത്തിറക്കുന്നു. കസേരയുടെ പശ്ചാത്തലത്തിൽ ഭഗത് സിങ്ങിന്റെയും ഡോ ഭീംറാവു അംബേദ്കറിന്റെയും ചിത്രങ്ങൾ കാണാം
ആം ആദ്മി പാർട്ടി ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേരത്തെ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു.
Discussion about this post