ന്യൂഡൽഹി: രാജ്യത്തിൻ്റെ സമാധാനം തകർക്കാൻ ശ്രമിക്കുന്ന ഭീകരരെ വെറുതെ വിടില്ലെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അവർ പാകിസ്ഥാനിലേക്ക് രക്ഷപ്പെട്ടാലും ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിൽ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങൾ ഇന്ത്യയെ കുറ്റപ്പെടുത്തുന്ന ദ ഗാർഡിയനിലെ റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ് .
“ഭീകരർ പാകിസ്ഥാനിലേക്ക് പലായനം ചെയ്താൽ, ഞങ്ങൾ അവരെ പിന്തുടർന്ന് പാകിസ്ഥാൻ മണ്ണിൽ തന്നെ വകവരുത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദി സത്യം ചെയ്തു… ഇന്ത്യയ്ക്ക് അതിനുള്ള കഴിവുണ്ട്, പാകിസ്ഥാനും അത് മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. വിദേശ മണ്ണിൽ തീവ്രവാദികളെ ഉന്മൂലനം ചെയ്യാനുള്ള വിപുലമായ തന്ത്രത്തിൻ്റെ ഭാഗമാണ് ഇന്ത്യൻ സർക്കാരിൽ കൊലപാതകത്തിന് ഉത്തരവിട്ടത് എന്നും യുകെ പത്രമായ ദി ഗാർഡിയനിൽ വന്ന റിപ്പോർട്ടിനെക്കുറിച്ച് ചോദിച്ചപ്പോൾ സിങ് പറഞ്ഞു.

