കോട്ടയം: 43 കിലോ ഭാരമുള്ള ട്യൂമർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് കോട്ടയം മെഡിക്കൽ കോളേജ്. കോട്ടയം സ്വദേശിയായ ജോ ആൻ്റണിക്കാണ് അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെ ട്യൂമറിൽ നിന്ന് രക്ഷ നേടിയത്. കാർഡിയോ തൊറാസിക് വിഭാഗവും പ്ലാസ്റ്റിക് സർജറി വിഭാഗവും സംയുക്തമായാണ് ശസ്ത്രക്രിയ നടത്തിയത്.
4 വർഷം മുമ്പാണ് ജോ ആൻ്റണിയ്ക്ക് ട്യൂമർ ബാധിച്ചത്. ഇതിനു പിന്നാലെ കീമോതെറാപ്പി ചെയ്യുകയായിരുന്നു. ശ്വാസകോശത്തിൻ്റേയും നെഞ്ചിൻ്റേയും ഭാഗമായതിനാൽ ട്യൂമർ എടുത്ത് മാറ്റുന്നത് ബുദ്ധിമുട്ടായി. ഇതിനു പിന്നാലെ ശ്വാസംമുട്ടൽ മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടായി. ജീവൻ അപായത്തിലാകുമെന്ന് ഭയന്ന് പല വമ്പൻ ആശുപത്രികളും യുവാവിനെ കൈവിട്ടിരുന്നു. അതേ സമയം വിജയകരമായ ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിൻ്റെ മുഴുവൻ ടീമിനേയും ആരോഗ്യ മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.
Discussion about this post