വയനാട്: സിദ്ധാര്‍ഥന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ സി.ബി.ഐ സംഘം വയനാട്ടിലെത്തി. സി.ബി.ഐ എസ്പി ഉള്‍പ്പെടെയുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. ജില്ലാ പോലീസ് മേധാവിയും അന്വേഷണ ഉദ്യാഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡി.വൈ.എസ്.പിയുമായും സി.ബി.ഐ സംഘം കൂടിക്കാഴ്ച നടത്തി.
സിദ്ധാര്‍ത്ഥന്റെ മരണം അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ടിഎന്‍ സജീവും എസ്പിക്കൊപ്പമുണ്ടായിരുന്നു. ഡിവൈഎസ്പിയുമായും സിബിഐ സംഘം വിശദമായ ചര്‍ച്ച നടത്തി. സിബിഐ സംഘം ഇന്നു തന്നെ സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനമേറ്റ് മരിച്ച പൂക്കോട് വെറ്ററിനറി കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തിയേക്കും.ഇന്നലെയാണ് സിദ്ധാര്‍ത്ഥന്റെ മരണം സിബിഐ ഏറ്റെടുക്കുന്നത്.
കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവരശേഖരമാണ് നടത്തിയതെന്നാണ് ലഭിക്കുന്ന വിവരം. ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അനേഷണസംഘം ചെയ്തതെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ ഉടന്‍ അന്വേഷണത്തിന് ഉത്തരവിടണമെന്ന ഹൈക്കോടതി ഉത്തരവിനുപിന്നാലെയാണ് സി.ബി.ഐ. അന്വേഷണത്തിന് വിജ്ഞാപനമിറങ്ങിയത്. മകന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സി.ബി.ഐ. ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് അച്ഛന്‍ ടി. ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.
Discussion about this post