ഇടുക്കി: കുട്ടികൾക്കായി ‘ദി കേരള സ്റ്റോറി’യുടെ പ്രദർശനം നടത്തി ഇടുക്കി രൂപത. വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയിലെ പത്തു മുതൽ പ്ളസ് ടു വരെയുള്ള കുട്ടികൾക്കായാണ് സിനിമാപ്രദർശനം നടത്തിയത്. പ്രണയത്തെക്കുറിച്ചുള്ള ബോധവത്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രവർശിപ്പിച്ചതെന്നാണ് വിശദീകരണം.
‘കേരളത്തിൽ ഇപ്പോഴും ലവ് ജിഹാദ് നിലനിൽക്കുന്നതിനാലാണ് ദി കേരള സ്റ്റോറി പ്രദർശിപ്പിച്ചതെന്ന് ഫാദർ ജിൻസ് കാരക്കാട്ട് പറഞ്ഞു. ഇത്തവണത്തെ വിശ്വാസോത്സവ പുസ്തകത്തിന്റെ വിഷയം പ്രണയം എന്നതായിരുന്നു. വിവാദമായതുകൊണ്ട് തിരഞ്ഞെടുത്തതല്ലെന്നും നിരവധി കുട്ടികൾ പ്രണയക്കുരുക്കിൽ അകപ്പെടുന്നതിനാലാണ് ഈ വിഷയം എടുത്തതെന്നും ഫാദർ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സിനിമ കണ്ട് വിലയിരുത്താനാണ് കുട്ടികളോട് ആവശ്യപ്പെട്ടത്.
കഴിഞ്ഞദിവസം ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ചിത്രം പ്രദർശിപ്പിക്കുന്നതിനെതിരെ ഇടത്, ഇസ്ലാമിസ്റ്റ് കേന്ദ്രങ്ങളിൽ നിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്. അതേ സമയം കേരളത്തിൽ നിന്നും ജിഹാദിന് വേണ്ടി ഭീകരവാദ സംഘടനയിലേക്ക് ചേക്കേറിയ വരുടെയും, ലൗ ജിഹാദിൽ പെട്ട് മതപരിവർത്തനം ചെയ്യപ്പെട്ട മലയാളികളുടെയും കഥ പറയുന്ന ചിത്രം എന്തുകൊണ്ടാണ് സി.പിഎമ്മിനെയും, കോൺഗ്രസിനെയും അസ്വസ്ഥരാക്കുന്നത് എന്ന ചോദ്യവും ശക്തമായിരുന്നു.
Discussion about this post