ഡൽഹി: മണിപ്പൂർ സംഘര്‍ഷത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സർക്കാർ ഇടപെട്ടതോടെയാണ് സ്ഥിതിഗതികൾ മെച്ചപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷാ മണിപ്പൂരിൽ തങ്ങി സ്ഥിതിഗതികൾ വിലയിരുത്തിയതാണെന്നും സാധ്യമായതെല്ലാം മണിപ്പൂരിൽ ചെയ്തുവെന്നും മോദി വ്യക്തമാക്കി. അസമിലെ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മോദിയുടെ പ്രതികരണം.
സര്‍ക്കാര്‍ സമയബന്ധിതമായി തന്നെ ഇടപെട്ടിട്ടുണ്ട്. അതിനാലാണ് സ്ഥിതിഗതികൾ മെച്ചപ്പെട്ടതെന്ന് മോദി പറഞ്ഞു. സംസ്ഥാന സർക്കാറിന്റെ ആവശ്യം പരിഗണിച്ച് കേന്ദ്രസർക്കാർ സഹായം തുടരുന്നുണ്ട്. കലാപ ബാധിതർക്കുള്ള സഹായവും പുനരധിവാസ പ്രവർത്തനങ്ങളും ഇപ്പോഴും മണിപ്പൂരിൽ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിൽ നടപ്പാക്കിയ വികസന പ്രവർത്തനങ്ങളെ കുറിച്ചും മോദി വിശദമാക്കി.
Discussion about this post