മാനന്തവാടി: പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണം സംബന്ധിച്ച കേസ് ഏറ്റെടുത്ത് മൂന്നാം നാൾ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ച് സി ബി ഐ. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ് ഐ ആർ സമർപ്പിച്ചത്. പൊലീസ് കണ്ടെത്തിയ 20 പ്രതികൾക്ക് പുറമെ ഒരാളെ കൂടി സിബിഐ പ്രതി ചേർത്തിട്ടുണ്ട്. കൊലപാതകം അടക്കമുള്ള വകുപ്പുകൾ ഇപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല. കേസന്വേഷണത്തിന്റെ പുരോഗതി അനുസരിച്ചാകും വകുപ്പുകൾ കൂട്ടിച്ചേർക്കുക.
നിലവിൽ സിബിഐ ഡൽഹി സ്പെഷ്യൽ യൂണിറ്റ് 2 ആണ് കേസ് അന്വേഷിക്കുന്നത്. ഡൽഹിയിൽ നിന്നുള്ള നാല് പേർക്ക് പുറമെ കൂടുതൽ മലയാളികളായ ഉദ്യോഗസ്ഥർ അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിൻറെ ഭാഗമാകും. നിലവിൽ ആകെ മൊത്തം 21 പ്രതികളെയാണ് എഫ് ഐ ആറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Discussion about this post