ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹർജിയിൽ ഇന്ന് വിധി പറയും. ഉച്ചയ്ക്കു ശേഷം രണ്ടരയോടെ ഡൽഹി ഹൈക്കോടതിയാണ് വിധി പറയുന്നത്.
അറസ്റ്റ് നിയമവിരുദ്ധവും നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് ഹർജിയിൽ കെജ്രിവാൾ ആരോപിക്കുന്നത്. മാർച്ച് 21- നാണ് ഇ.ഡി. കെജ്രിവാളിനെ അറസ്റ്റ് ചെയതത്. ആറുദിവസത്തെ കസ്റ്റഡിക്കു ശേഷം തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് നിലവിൽ അദ്ദേഹം ഉള്ളത്.
അതേസമയം, മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരനാണ് കെജ്രിവാൾ എന്നാണ് ഇ.ഡി. സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞയാഴ്ച ദീർഘമായ വാദത്തിനു പിന്നാലെയാണ് വിധി പറയാനായി കോടതി മാറ്റിവെച്ചത്.
Discussion about this post