തിരുവനന്തപുരം: വിഷുക്കൈനീട്ടം കൊടുക്കാന്‍ പുതുപുത്തന്‍ നോട്ടുകളും നാണയങ്ങൾക്കും സൗകര്യമൊരുക്കി റിസര്‍വ് ബാങ്ക്. റിസര്‍വ് ബാങ്കിന്റെ തിരുവനന്തപുരത്തെ മേഖലാ ഓഫീസിലും സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലുള്ള കറന്‍സി ചെസ്റ്റുകളില്‍ നിന്നും പുതുപുത്തന്‍ കറന്‍സി നോട്ടുകളും നാണയങ്ങളും വാങ്ങാം.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10 നും ഉച്ചയ്ക്ക് 2.30 നും ഇടയിലാണ് ചില്ലറ വാങ്ങുന്നതിനുള്ള സമയം. നിലവില്‍ ട്രഷറികളിലും മറ്റും പുതിയ നോട്ടുകള്‍ ധാരാളമായി എത്തിച്ചിട്ടുണ്ട് ട്രഷറിയില്‍ നിന്ന് പെന്‍ഷനും മറ്റും വാങ്ങുന്നവര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ പുതിയ നോട്ടുകള്‍ നല്‍കും. 200 രൂപയുടെയും 500 രൂപയുടെയും നോട്ടുകളാണ് കൂടുതലായി എത്തിയിട്ടുള്ളത്. അച്ചടി കുറവായത്തിനാൽ ചെറിയ തുക നോട്ടുകള്‍ കുറവാണ്.

