തിരുവനന്തപുരം: സംസ്ഥാനത്തെ കുതിച്ചുയര്‍ന്ന് വൈദ്യുതി ഉപയോഗം, ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് കടന്നു. വേനല്‍കടുക്കുന്ന ഓരോദിവസം ഉപയോഗം വര്‍ധിക്കുന്നതായാണ് കണക്കുകള്‍. 110.10 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി ഉപഭോഗം. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സർവകാല റെക്കോർഡിലാണ്.
ആറാം തീയതി രേഖപ്പെടുത്തിയ 10.82 കോടി യൂണിറ്റായിരുന്നു മുന്‍ റെക്കോര്‍ഡ്. പീക് ടൈമിലെ വൈദ്യുതി ആവശ്യകതയും സര്‍വ്വകാല റെക്കോര്‍ഡ് പിന്നിട്ടു. ഇന്നലെ 5487 മെഗാവാട്ടായിരുന്നു പീക്ക് സമയ ആവശ്യകത. ഉപയോഗത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തുന്നതോടെ വൈദ്യുതി വിതരണ ശൃംഖല താറുമാറാകുമോ എന്ന ആശങ്കയിലാണ് കെഎസ്ഇബി.
ഏപ്രില്‍ പകുതിവരെ വേനല്‍ച്ചൂട് ഉയര്‍ന്ന് നില്‍ക്കുമെന്നതിനാല്‍ ഇനിയും ഉപഭോഗം ഉയര്‍ന്നേക്കും. ഇത്തവണ വൈദ്യുതി ആവശ്യം 5700 മെഗാവാട്ടിലേക്ക് എത്തിയേക്കുമെന്നാണ് കരുതുന്നത്. വൈദ്യുത വാഹനങ്ങൾ രാത്രി സമയത്ത് ചാർജ് ചെയ്യുന്നതുമൂലം ട്രാൻസ്ഫോർമറുകളുടെ ലോഡ് കൂടുന്നതിനും ഫ്യൂസ് പോകുന്നതിനും ഇടയാകുന്നുണ്ടെന്നാണ് കെഎസ്ഇബി മുന്നറിയിപ്പ്.
Discussion about this post