ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മഹാരാഷ്ട്രയിലെ ഇന്ത്യാ സഖ്യത്തിലെ സീറ്റ് പങ്കിടൽ ചർച്ചകൾ പൂർത്തിയായി. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം 21 സീറ്റുകളിൽ മത്സരിക്കും. അതേbസമയം കോൺഗ്രസ് 17 സീറ്റുകളിലാവും മത്സരിക്കുക. ശരത് പവാറിൻ്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി 10 സീറ്റുകളിലും മത്സരിക്കുമെന്നാണ് ധാരണ.
ഉദ്ധവ് താക്കറെ, എൻസിപി തലവൻ ശരദ് പവാർ, മഹാരാഷ്ട്രയിലെ കോൺഗ്രസ് യൂണിറ്റ് പ്രസിഡൻ്റ് നാനാ പടോളെ എന്നിവർ മുംബൈയിൽ ചർച്ച നടത്തിയാണ് സീറ്റ് വിഭജനം പ്രഖ്യാപിച്ചത്.
ഏപ്രിൽ 19, 26, മെയ് 7, 13, 20 തീയതികളിൽ അഞ്ച് ഘട്ടങ്ങളിലായാണ് മഹാരാഷ്ട്രയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് 48 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്.
Discussion about this post