നാംസായ്: അരുണാചൽ പ്രദേശിലെ പല സ്ഥലങ്ങളുടെയും പേര് ചൈന പുനർനാമകരണം ചെയ്തതിനെതിരെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യ സമാനമായ ശ്രമങ്ങൾ നടത്തിയാൽ എന്താകും അവസ്ഥ എന്നും അദ്ദേഹം ചോദിച്ചു.
ചൊവ്വാഴ്ച അരുണാചൽ പ്രദേശിലെ നാംസായ് ഏരിയയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് “അയൽരാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളുടെ പേരുകൾ മാറ്റുകയാണെങ്കിൽ ചൈനയോട് എനിക്ക് ചോദിക്കണം, അവ നമ്മുടെ പ്രദേശത്തിൻ്റെ ഭാഗമാകുമോ? അത്തരം പ്രവർത്തനങ്ങൾ കാരണം, ബന്ധം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളാകും.” രാജ്‌നാഥ് സിംഗ് പറഞ്ഞു.
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണരേഖയിലെ (എൽഎസി) വിവിധ സ്ഥലങ്ങളുടെ 30 പുതിയ പേരുകളുടെ പട്ടിക കഴിഞ്ഞയാഴ്ച ചൈന പുറത്തുവിട്ടിരുന്നു . വടക്കുകിഴക്കൻ സംസ്ഥാനത്തിന്മേൽ തങ്ങളുടെ അവകാശവാദം ഉന്നയിക്കാൻ ചൈന നേരത്തെയും സമാനമായ ശ്രമങ്ങൾ നടത്തിയിരുന്നു .
അരുണാചൽ പ്രദേശിലെ 30 സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ചൈനയുടെ നീക്കം യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
“നമ്മുടെ എല്ലാ അയൽക്കാരുമായും നല്ല ബന്ധം നിലനിർത്താൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എന്നാൽ ആരെങ്കിലും നമ്മുടെ ആത്മാഭിമാനത്തെ ഹനിക്കാൻ ശ്രമിച്ചാൽ, തക്കതായ മറുപടി നൽകാൻ ഇന്ത്യക്ക് കഴിവുണ്ട്,” അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഉറപ്പിച്ച് പ്രതിരോധ മന്ത്രി പറഞ്ഞു.
നേരത്തെ, അരുണാചൽ പ്രദേശിനെക്കുറിച്ചുള്ള ചൈനയുടെ അവകാശവാദങ്ങൾ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞു, സംസ്ഥാനം ‘ഇന്നും, എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്’ എന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post