പാനൂർ: പാനൂരിൽ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ തള്ളാതെയും കൊള്ളാതെയും, സി പി എം ഉരുണ്ടു കളിക്കുന്നതിനിടെ ഇടിത്തീയായി റിമാന്റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് വ്യക്തമാക്കി കൊണ്ടുള്ള പോലീസിന്റെ റിമാന്റ് റിപ്പോർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. ഇതോടു കൂടെ ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന സാഹചര്യത്തിൽ സി പി എമ്മിനെ വലിയ തിരിച്ചടി ആയിരിക്കുകയാണ് പാനൂരിൽ ബോംബ് നിർമ്മാണത്തിന്റെ ഭാഗമായി നടന്ന ഈ സ്ഫോടനം.
കേസിലെ ആറും ഏഴും പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരായ സി. സായൂജ്, പി.വി. അമൽ ബാബു എന്നിവർക്ക് എതിരായ റിമാൻറ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ബോംബ് നിർമാണത്തിന് തിരഞ്ഞെടുപ്പുമായോ കക്ഷി രാഷ്ട്രീയവുമായോ ബന്ധമില്ലെന്ന സിപിഎം വാദമാണ് ഇതോടു കൂടി പൊളിഞ്ഞിരിക്കുന്നത്.
ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പക കാരണമാണ് ബോംബ് നിർമ്മാണം നടത്തിയതെന്ന വാദമാണ് ഇതോടെ പൊളിഞ്ഞിരിക്കുന്നത്. അങ്ങനെയല്ല എന്ന് മാത്രമല്ല കൃത്യമായി രാഷ്ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കുവാനും, ജനങ്ങളുടെ സ്വൈര്യ ജീവിതം തകർക്കുവാനും വേണ്ടിയുള്ളതാണ് ഇപ്പോൾ നടന്നിരുന്ന ബോംബ് നിർമ്മാണം എന്ന വാർത്ത പുറത്ത് വരുന്നതോടെ, ഇനി കാര്യങ്ങൾ എങ്ങനെ നേരിടണം എന്ന അങ്കലാപ്പിലായിരിക്കുകയാണ് സ് പി എം നേതൃത്വം.
Discussion about this post